കോവിൽത്തോട്ടം പള്ളിയിലെ കൊൺഫ്രിയ തിരുനാൾ സമാപിച്ചു
1595698
Monday, September 29, 2025 6:27 AM IST
ചവറ : ചവറ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിലെ പരിശുദ്ധ ഉപഹാര മാതാവിന്റെ തിരുനാൾ സമാപിച്ചു.
ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ് ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിച്ചു .
വൈകുന്നേരത്തെ കൃതജ്ഞതാ ബലിയോടെ തിരുനാൾ സമാപിച്ചു. മാതാവിന്റെ സവിധത്തിലേയ്ക്ക് ആയിരങ്ങളാണ് എത്തി ചേർന്നത്.
തിരുനാളിനോടനുബന്ധിച്ച് ദിവ്യ കാരുണ്യ ആരാധനയും പള്ളിക്ക് ചുറ്റും പ്രദക്ഷിണവും നടന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളാണ് തിരുനാളിനോടനുബന്ധിച്ച് എത്തിയത്.