ശ്രീനാഗേഷ് എൻഎസ്എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്
1596173
Wednesday, October 1, 2025 5:51 AM IST
ചാത്തന്നൂർ: താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയ െന്റ പുതിയ ഭരണ സമിതി പ്രസിഡന്റായി ബി. ഐ. ശ്രീനാഗേഷുംവൈസ് പ്രസിഡന്റായി എൻ.ടി.പ്രദീപ്കുമാറും തെരഞ്ഞെടുക്കപ്പെട്ടു.
യൂണിയൻ ഓഫീസിലെ മന്നം പ്രതിമയ്ക്ക് മുന്നിൽ പുപ്പാർച്ചനക്ക് ശേഷമാണ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നത്. വിവിധ കരയോഗങ്ങളിൽ നിന്നുള്ള അംഗങ്ങളും സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.