ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍
1595701
Monday, September 29, 2025 6:27 AM IST
കൊട്ടിയം: ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. കൊച്ചുകൂനമ്പായിക്കുളം ഇടയില്‍വീട്ടില്‍ ശ്യാം(28) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധസംഘവും ഇരവിപുരം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടില്‍ നിന്നും 228.73 ഗ്രാം തൂക്കം വരുന്ന ഹൈബ്രിഡ് ഇനത്തല്‍പ്പെട്ട കഞ്ചാവ് പിടികൂടിയത്.
പ്രതി ചില്ലറ വില്‍പ്പനയ്ക്കായി കൊല്ലത്ത് എത്തിച്ച അഞ്ച് ലക്ഷത്തിലധികം വിലമതിക്കുന്ന ലഹരി ഉല്‍പ്പന്നമാണ് പോലീസ് പിടികൂടിയത്. ഇരവിപുരം കൊട്ടിയം പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ മൂന്ന് നരഹത്യശ്രമ കേസുകള്‍ നിലവിലുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.