സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി
1595696
Monday, September 29, 2025 6:27 AM IST
കുളത്തൂപ്പുഴ : ഭാരതീപുരം തുമ്പോട് സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചൽ ലയൺസ് ക്ലബുമായി ചേർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് തുമ്പോട് സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി.
ക്യാമ്പിന്റെ ഉദ്ഘാടനം പി. എസ്. സുപാൽ എംഎൽഎ നിർവഹിച്ചു . അഞ്ചൽ ലയൺസ് ക്ലബ് പ്രസിഡന്റ് ഏഴംകുളം രാജൻ അധ്യക്ഷത വഹിച്ചു . ഇടവക വികാരി ഫാ. ഗീവർഗീസ് പള്ളിവതുക്കലിന്റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ പി .ടി. കൊച്ചുമ്മച്ചൻ ,എബി തോമസ് , അനീഷ് കെ അയിലറ , ഡോ.വി .കെ. ജയകുമാർ, ബി .എസ്. സുരേഷ് കുമാർ,
ജയരാജ്, എസ്. സുശീലൻ നായർ, റെജി ഏബ്രഹാം, അരുൺ ദിവാകർ, ജി .അജയകുമാർ, ഷാർലി ബെഞ്ചമിൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീന കൊച്ചുമ്മച്ചൻ, എം.പി. നസീർ, അനുരാജ്, എഫ്. ജോസഫ്, റജീന വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. ജനറൽ മെഡിസിൻ, ജനറൽ സർജറി,അസ്ഥി രോഗം,മൂത്രാശയ രോഗങ്ങൾ,ശ്വാസകോശ രോഗങ്ങൾ,ഗൈനക്കോളജി, അലർജി, ശിശു സംബന്ധമായ രോഗങ്ങൾ, തുടങ്ങിയ വിഭാഗങ്ങളിൽ ആയിരത്തോളം രോഗികൾക്ക് ചികിത്സലഭ്യമായി.