നാട്യഗ്രന്ഥശാല മന്ദിരം ഉദ്ഘാടനം
1596167
Wednesday, October 1, 2025 5:51 AM IST
പാരിപ്പള്ളി : കല്ലുവാതുക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാട്യഗ്രന്ഥശാല ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന് ആസ്ഥാനമന്ദിരം നിർമിച്ചു. ജി.എസ്. ജയലാൽ എംഎൽഎ പ്രത്യേക വികസന നിധിയിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് മന്ദിരത്തിന്റെ നിർമാണം നടന്നത്.
മന്ദിരത്തി െ ന്റ ഉദ്ഘാടനവും നാട്യയുടെ വാർഷികാഘോഷവും ഇന്ന് മുതൽ മൂന്നു ദിവസങ്ങളിലായി നടക്കും.
ഇന്ന് രാവിലെ എട്ടിന് സാംസ്കാരിക വിളംബര ജാഥയോടെയാണ് പരിപാടിക്ക് തുടക്കം. തുടർന്ന് വിവിധ കലാകായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം 6 .30ന് നാട്യ നാട്ടുകൂട്ടത്തി െ ന്റ വിവിധ കലാപരിപാടികളും തുടർന്ന് പാവുമ്പ തിരുവരങ്ങ് അവതരിപ്പിക്കുന്ന എംകെയുടെ വീട് എന്ന നാടകവും ഉണ്ടാവും.
നാളെ വൈകുന്നേരം മൂന്നിന് വിദ്യാഭ്യാസ വകുപ്പി െ ന്റ അംഗീകാരം നേടിയ കല്ലുവാതുക്കൽ ഗവ. എൽ പി എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന ‘ജീവിതം തന്നെ ലഹരി' എന്ന നാടകം.
മൂന്നിന് വൈകുന്നേരം ആറിന് പൊതുസമ്മേളനവും സമ്മാനദാനവും നടക്കും. ജി എസ് ജലാൽ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. കെ. സി. രാജേഷ് കുമാർ അധ്യക്ഷത വഹിക്കും.
ഇതോടനുബന്ധിച്ച് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാറിനെ ആദരിക്കും.