മാലിന്യങ്ങൾ കൊണ്ട് മൂടി മുന്നണിക്കുളം
1595917
Tuesday, September 30, 2025 6:52 AM IST
കൊല്ലം : നഗരത്തിലെ പ്ലാസ്റ്റിക്ക് കുപ്പികളും മാലിന്യങ്ങളും കുളവാഴയും കൊണ്ട് മൂടപ്പെട്ട നിലയിലായി പുളിയത്ത് മുക്ക് റോഡിലെ മുന്നണിക്കുളം. കൊതുകുകളുടെ അവാസ കേന്ദ്രമായി മാറിയിരിക്കുന്ന മുന്നണികുളം സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ചെവിക്കൊള്ളാൻ അധികൃതർ കൂട്ടാക്കുന്നില്ല. ചുറ്റുമുളള സംരക്ഷണഭിത്തി തകർന്ന് കാട് മൂടിയ നിലയിലാണ് കുളവും പരിസരവും.
ഈ ഭാഗത്ത് വെളിച്ചം കുറവായതിനാൽ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം പ്രദേശവാസികൾക്ക് താങ്ങാൻ കഴിയാത്ത അവസ്ഥയിലെത്തി. കുളത്തിലെ മണ്ണും മാലിന്യവും നീക്കം ചെയ്ത് ആഴം കൂട്ടി ഈ മുന്നണി കുളവും പരിസരവും സംരക്ഷിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.