ഗാന്ധി കലോത്സവം ഉദ്ഘാടനം ഇന്ന്
1596522
Friday, October 3, 2025 5:43 AM IST
കൊല്ലം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ഇന്നു രാവിലെ 9.30 മുതല്‍ കൊല്ലം പബ്ലിക് ലൈബ്രറിയിലെ സോപാനം സരസ്വതി ഹാളിൽ ഗാന്ധി കലോത്സവം നടത്തും.
ജില്ലാ കളക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി മേയർ എസ് .ജയൻ അധ്യക്ഷനാകും. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ .സവാദ്, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ,
ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ഡി .ഷൈൻ ദേവ്, എഡിഎം ജി .നിർമൽ കുമാർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, മേഖല ഡപ്യൂട്ടി ഡയറക്ടർ കെ. എസ്. ശൈലേന്ദ്രൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം. എസ്. പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് എല്‍പി, യുപി ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരവും യുപി, ഹൈസ്്കൂള്‍ വിഭാഗത്തിന് ഗാന്ധി കവിതാലാപാന മത്സരവും ഹൈസ്കൂള്‍ വിഭാഗത്തിന് ഗാന്ധി ക്വിസ് മത്സരവും നടത്തും.