നിയന്ത്രണംവിട്ട വാഹനം ഒന്നിലധികം കാറിൽ ഇടിച്ചു
1596527
Friday, October 3, 2025 5:59 AM IST
കുണ്ടറ : എഴുകോൺ ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട വാഹനം ഒന്നിലധികംകാറിൽ ഇടിച്ച് അപകടം. കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു അപകടം.
കുണ്ടറ ഭാഗത്തു നിന്നും വന്ന നെടുവത്തൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര എക്സ് യു വി 500 കൊട്ടാരക്കര ഭാഗത്തു നിന്നും വന്ന കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായി ക്രീറ്റ, എന്നീ കാറുകളെ ഇടിക്കുകയായിരുന്നു. ക്രീറ്റ യിൽ ഉണ്ടായിരുന്ന യാത്രക്കാർ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
എക്സ് യു വി കുണ്ടറയിൽ ഒരു ഫോർഡ് എക്കോ സ്പോർട്ട്, സിഫ്റ്റ് ഡിസയർ എന്നീരണ്ടു കാറുകളിൽ തട്ടിയശേഷം നിർത്താതെ അമിത വേഗതയിൽ വരികയായിരുന്നു എന്ന് ദൃക്സാഷികൾ പറഞ്ഞു.