ഭരണകക്ഷിയുടെ സമീപനങ്ങളെ ചെറുത്ത് തോൽപിക്കും: പി. രാജേന്ദ്രപ്രസാദ്
1596516
Friday, October 3, 2025 5:43 AM IST
കൊല്ലം: ഗാന്ധിയൻ ദർശനങ്ങളെ തമസ്കരിക്കുവാനും ഗാന്ധിയുടെ ഘാതകർക്ക് അമ്പലം പണിയുവാനും ശ്രമിക്കുന്ന ഭരണക്കാരുടെ മുന്നിൽ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പാഠങ്ങൾ ഉരുവിടുന്ന ഭരണകക്ഷിയുടെ സമീപനങ്ങളെ ചെറുത്ത് തോൽപിക്കുമെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
ഗാന്ധി ജയന്തി ദിനാഘോഷം ഡി സി സി യിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഡിസിസി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ സൂരജ് രവി, ജി. ജയപ്രകാശ്, വാളത്തുംഗൽ രാജഗോപാൽ, എസ്. ശ്രീകുമാർ, ആനന്ദ് ബ്രഹ്മാനന്ദ്, എം. എം. സഞ്ജീവ് കുമാർ, ശങ്കരനാരായണപിള്ള,
ഡി. ഗീതാകൃഷ്ണൻ, എം. നാസർ, വാരിയത്ത് മോഹൻകുമാർ, എം. സുജയ്. എച്ച്. അബ്ദുൾ റഹുമാൻ, ജി. ആർ. കൃഷ്ണകുമാർ, മീര രാജീവ്, ഗോപാലകൃഷ്ണൻ, കുരുവിള ജോസഫ്, രാമാനുജൻപിള്ള, ഹബീബ് സേട്ട്, സജീവ് പരിശവിള, മാത്യുസ്, സിദ്ധാർഥൻ ആശാൻ തുടങ്ങിയവർ പ്രസംഗിച്ചു.