മുക്കടവ് കൊലക്കേസ്: അന്വേഷണം തമിഴ്നാട്ടിലേക്ക്
1596521
Friday, October 3, 2025 5:43 AM IST
പുനലൂർ: മുക്കടവ് കൊലക്കേസിന്റെഅന്വേഷണം വീണ്ടും തമിഴ്നാട്ടിലേയ്ക്ക്. അവിടെ കാണാതായവരുടെ ലിസ്റ്റ് പോലീസ് സംഘം പരിശോധിച്ചു വരികയാണ്. കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പോലീസ് സംഘം ഇന്നലെയും പ്രദേശം മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല.
പ്രദേശത്തെ കാടുവെട്ടിത്തെളിച്ചപ്പോൾ കത്തിക്കരിഞ്ഞ കാവി നിറത്തിലുള്ള കൈലിയുടെ രണ്ടു കഷണങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. സമീപ ജില്ലകളിൽ നിന്ന് കാണാതായവരുടെ ലിസ്റ്റും പോലീസ് ശേഖരിച്ചു വരുന്നു. തെളിവുകൾ ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പോലീസ് സംഘത്തിന്റെ പ്രതീക്ഷ.