എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
1596530
Friday, October 3, 2025 5:59 AM IST
ചവറ: തേവലക്കരയിൽ എംഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിൽ. പന്മന മാവേലി പനമൂട്ടിൽ തറയിൽ നിന്ന് തേവലക്കരയിൽ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയാണ് മുഹമ്മദ് റിയാസി ( 28 ) നെ പോലീസ് പിടികൂടിയത്.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിക്കുള്ളിൽ രഹസ്യ മായി സൂക്ഷിച്ച 13 ഗ്രാം എം ഡി എം എയും 12 ഗ്രാം കഞ്ചാവുമാണ് പോലീസ് പിടിച്ചത്. ഇപ്പോൾ തേവലക്കര - മൊട്ടക്കൽ മുറിയിൽ പുതിയ വീട്ടിലാണ് വാടകക്ക് താമസിക്കുന്നത്.
പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റിയിലെ ടാൻസാഫ് ടീം അംഗങ്ങളുo തെക്കുംഭാഗം പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ, സബ് ഇൻസ്പെക്ടർ റഹിം, എ എസ് ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിന്റെ കുന്നേ മുക്കിലുള്ള വാടകവീട്ടിൽ പരിശോധന നടത്തി ലഹരിവസ്തുക്കളും യുവാവിനെയും കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ യുവാവ് കുറച്ചു നാളുകളായി അന്യ സംസ്ഥാനങ്ങളിൽ നിന്നും രഹരി വസ്തുക്കൾ തേവലക്കര, പന്മന, ചവറ, തെക്കുംഭാഗം പ്രദേശങ്ങളിൽ കച്ചവടം നടത്തി ചെറുപ്പക്കാരെയും കുട്ടികളെയും ലഹരിക്ക് അടിമയാക്കുകയായിരുന്നു.
ലഹരി വസ്തുക്കൾ എത്തിക്കുന്ന മറ്റുള്ളവരെ കുറിച്ച് വിവരം കിട്ടിയിട്ടുണ്ടെന്നും സംഘത്തെ അറസ്റ്റ് ചെയ്യുമെന്നും തെക്കുംഭാഗം ഇൻസ്പെക്ടർ അറിയിച്ചു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.