കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
1596520
Friday, October 3, 2025 5:43 AM IST
അഞ്ചല്‍ : ചടയമംഗലം പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. ആയൂർ ഇളമാട് തേവന്നൂർ അഖിൽ ഭവനിൽ അഖില്‍ (25), തേവന്നൂർ കാവനാംകോണം മലയിൽ പുത്തൻവീട്ടിൽ അഞ്ഞൂറാൻ എന്ന് വിളിക്കുന്ന അഷറഫ് (35) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം റൂറല്‍ ഡാന്‍സഫ് സംഘവും ചടയമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടുന്നത്. ആസാമിൽ നിന്നും ട്രെയിൻ മാർഗം വർക്കല എത്തി അവിടെ നിന്നും പുലർച്ചെ ബൈക്കിൽ തേവന്നൂരിലേക്ക് വരും വഴി അയിത്തിലയിൽ വച്ചാണ് ഇവര്‍ പിടിയിലാകുന്നത്.
കേരളത്തിലും അന്യസംസ്ഥാനങ്ങളിലും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് അഖിൽ.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്കൂൾ കോളജുകൾ കേന്ദ്രീകരിച്ചു കഞ്ചാവ് വിപണനം ചെയ്യുന്ന പ്രധാനികളാണ് ഇപ്പോള്‍ പിടിയിലായത്.
സുനീഷിന്റെ നേതൃത്വത്തിൽ റൂറൽ ഡാൻസഫ് എസ്ഐമാരായ ബാലാജി എസ്. കുറുപ്പ്, ജ്യോതിഷ് ചിറവൂർ, ചടയമംഗലം എസ്ഐ മോനിഷ് ഡാൻസഫ് അംഗങ്ങളായ സജുമോൻ, ദിലീപ്, വിപിൻ ക്ലീറ്റസ്, അനീഷ്, ആദർശ്, ആലിഫ് ഖാൻ, ബിനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.