സ്വീകരണം നൽകി
1596529
Friday, October 3, 2025 5:59 AM IST
കൊല്ലം: നാഷണൽ ലെവൽ കരാട്ടെ മത്സരങ്ങളിൽ സ്വർണ മെഡൽ നേടിയ എസ്.എൽ. ഗൗരി ലക്ഷ്മി (പ്ലസ് ടു സയൻസ്), സിഎസ് സി സോണൽ റീജണൽ ഫുട്ബോൾ ടൂർണമെന്റ് സെലക്ഷൻ നേടി നാഷണൽ ഫുട്ബോൾ ടൂർണമെന്റ് ഗോൾഡ് മെഡൽ നേടിയ എസ്. മുഹമ്മദ് അലി(പ്ലസ് ടു കോമേഴ്സ്) എന്നീ വിദ്യാർഥികൾക്ക് സ്വീകരണം നൽകി.
സ്കൂളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ ജയൻ ഫുട്ബോൾ കോച്ച് ശ്യാം, പ്രിൻസിപ്പൽ സിസ്റ്റർ ഹേമ മേരി എന്നിവരാണ് വിദ്യാർഥികളെ ആദരിച്ചത്. ആദര സൂചകമായി ബാൻഡ് മേള അകമ്പടിയോടുകൂടി സ്കൂളിൽ നിന്നും ഘോഷയാത്ര പള്ളിമുക്ക് നഗരപ്രദക്ഷിണം നടത്തി.