ഡ്രൈഡേയിൽ മദ്യവില്പന: യുവാവ് അറസ്റ്റിൽ
1596518
Friday, October 3, 2025 5:43 AM IST
കൊല്ലം: ഡ്രൈഡേയിൽ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 206 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തൃക്കടവൂർ നീരാവിൽ അക്ഷരമുറ്റം റസിഡന്റ്സ് നഗർ - 14 വിളയിൽ വീട്ടിൽ വിൽസൺ എന്നു വിളിക്കുന്ന ജോൺ പോൾ (44) ആണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽ നിന്നാണ് 206 കുപ്പി (103 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യം കണ്ടെടുത്ത്.
കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പ്രിവന്റീവ് ഓഫീസർമാരായ എസ്.ആർ. ഷെറിൻ രാജ്, ആർ. സതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സിദ്ദു , റ്റി. ശ്യാംകുമാർ, വി. അജീഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൽ. സുനിത, ഡ്രൈവർ ആർ. ശിവ പ്രകാശ് എന്നിവർ റെയ്ഡ് നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.
കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയിൽ 226 ലിറ്റർ വിദേശ മദ്യമാണ് പിടിച്ചെടുത്തിട്ടുള്ളത്.