അനധികൃത വിദേശമദ്യ വില്പന: യുവാവ് അറസ്റ്റില്‍
1596523
Friday, October 3, 2025 5:43 AM IST
ചാത്തന്നൂർ: അനധികൃതമായി വിദേശമദ്യം ഓട്ടോറിക്ഷയില്‍ വച്ച് വില്പന നടത്തി വന്നയാൾ ചാത്തന്നൂർ പോലീസിന്റെപിടിയിലായി. ചാത്തന്നൂര്‍ കുമ്മല്ലൂര്‍ സ്വദേശി ഷിനു(42) ആണ് പിടിയിലായത്.
കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെഅടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ പോലീസും സിറ്റി ഡാന്‍സാഫ് ടീമും സംയുക്തമായി ഓട്ടോറിക്ഷയില്‍ മദ്യവില്പന നടത്തുന്നത് നേരിൽ കണ്ടു അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് 16 ലിറ്റര്‍ വിദേശമദ്യവും കൂടി കണ്ടെടുക്കുകയായിരുന്നു. മദ്യവ്യാപാര സ്ഥാപനങ്ങൾ തുടര്‍ച്ചയായി അവധിയായ രണ്ടു ദിവസങ്ങളില്‍ ചില്ലറ വില്‍പ്പന നടത്താനായി വാങ്ങി സൂക്ഷിച്ചിരുന്ന വിദേശമദ്യമാണ് പിടികൂടിയത്.
ചാത്തന്നൂര്‍ പോലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ബി. കെ. ബിജുബാല്‍, എഎസ്ഐ സാംജി ജോണ്‍, സിപിഒ മാരായ പ്രേം ലാല്‍, ബിജു, സുമിന ടി. താജ്, ഡാൻസാഫ് എസ്ഐ സായി സേനന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ സജു, സീനു, മനു, സിപിഒ മാരായ അനൂപ്, റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.