സമുദായ ശക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം: മാർ തോമസ് തറയിൽ
1588490
Monday, September 1, 2025 11:16 PM IST
ആലപ്പുഴ: സമുദായ ശക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിനായി സമുദായങ്ങൾ മുന്നിട്ടിറങ്ങണമെന്നും ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
കത്തോലിക്കാ കോൺഗ്രസ് തത്തംപള്ളി യൂണിറ്റിന്റെ വാർഷിക ആഘോഷ പരിപാടികളും ആദരവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം. കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് ബിനു സ്കറിയ അധ്യക്ഷത വഹിച്ചു. എസ് എസ്എൽസി, പ്ലസ്ടു തുടങ്ങി വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിച്ചു. ഇടവകയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡയറക്ടറി ജാലകം പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. ജോസ് മുകളേൽ അനുഗ്രഹപ്രഭാഷണം നടത്തി.
യൂണിറ്റ് ഡയറക്ടർ ഫാ. നവീൻ മാമ്മൂട്ടിൽ ആമുഖ സന്ദേശം നൽകി. കത്തോലിക്കാ കോൺഗ്രസ് ഫൊറോന പ്രസിഡന്റ് ദേവസ്യ പുളിക്കാശേരി, തോമസ് കൊരണ്ടക്കാട്, ഡയാന ജോയിക്കുട്ടി, റ്റോമി കടവിൽ, മോളമ്മ, രഞ്ജിനി, ജോമോൻ, സിജോ ജോൺ, ചാക്കോ തോമസ്, ലനു തോമസ്, റ്റോമി പൂണിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.