സംസ്ഥാന ജൂണിയർ ത്രോബോൾ ചാമ്പ്യൻഷിപ്: പാലക്കാടും എറണാകുളവും വിജയികൾ
1588765
Tuesday, September 2, 2025 11:23 PM IST
മാന്നാർ: ചെന്നിത്തല ഗവൺമെന്റ് മോഡൽ യുപി സ്കൂളിൽ നടന്ന 24-ാമത് സംസ്ഥാന ജൂണിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ജേതാക്കളായി. രണ്ടാം സ്ഥാനം എറണാകുളവും കണ്ണൂർ, കോട്ടയം ടീമുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ഒന്നാം സ്ഥാനവും ആതിഥേയരായ ആലപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ പാലക്കാട്, മലപ്പുറം ടീമുകൾ മൂന്നാം സ്ഥാനത്തിന് അർഹരായി. സമാപന സമ്മേളനത്തിൽ യുവജനക്ഷമ ബോർഡ് ആലപ്പുഴ ജില്ലാ കോ ഓർഡിനേറ്റർ സി. ജയിംസ് സാമുവൽ വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ സിബു ശിവദാസ്, മുഹമ്മദ് റാഫി, ഷാഹുൽ ഹമീദ്, കെ. പ്രദീപ്, ഷാരോൺ ഗോപൻ, മുഹമ്മദ് മുജീബ് എന്നിവർ പ്രസംഗിച്ചു. കർണാടകയിൽ നടക്കുന്ന ദേശീയ ജൂണിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീം ക്യാമ്പിലേക്കുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഈ മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുത്തു.