നാടും നഗരവും ഓണത്തിരക്കിൽ
1588497
Monday, September 1, 2025 11:16 PM IST
ചേർത്തല: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചേർത്തല ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ ചേർത്തല ബിപിസി പി.എസ്. വിജി ഉദ്ഘാടനം ചെയ്തു. ഗൈഡ് വിഭാഗം ജില്ലാ ട്രെയിനിംഗ് കമ്മീഷണർ എം. ഭരതമ്മാൾ അധ്യക്ഷത വഹിച്ചു. ഗൈഡ് വിഭാഗം ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ വി.എസ്. ഗ്രേസി, ജില്ലാ ട്രഷറർ സാജു തോമസ്, ബുൾബുൾ ജില്ലാ കമ്മിഷണർ പി. മറിയാമ്മ, ചേർത്തല എൽഎ സെക്രട്ടറി എം.എസ്. ജയകല, കെ.എം. ജയ്മോൻ, മെർലിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
കയർഫെഡ് ഓണം
വിപണനമേള
കായംകുളം: കരീലക്കുളങ്ങര സഹകരണ സ്പിന്നിംഗ് മിൽ ഗ്രൗണ്ടിൽ കയർഫെഡ് ഓണം വിപണനമേള ആരംഭിച്ചു. 15 വരെ മേള ഉണ്ടാകും. മേളയിൽ കയർഫെഡ് ഉത്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാകും. സ്പിന്നിംഗ് മിൽ ചെയർമാൻ എ. മഹേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. എച്ച്ആർ മാനേജർ ആശ, ഡെപ്യൂട്ടി മാനേജർ ജയരാജ്, ആർ. രാജീവ്, ആർ. ബിജു, ജിഷ രാജ് എന്നിവർ പ്രസംഗിച്ചു.
കുടുംബശ്രീ ഓണം
വിപണനമേള
ചേര്ത്തല: നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില് നഗരസഭ ഓഫീസിനു മുന്നിലും കോടതിക്കവലയിലുള്ള കുടുംബശ്രീ നഗരച്ചന്തയിലും ഓണം വിപണമേള ആരംഭിച്ചു. നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ പി. ജ്യോതിമോൾ, വൈസ് ചെയർപേഴ്സൺ എം.എ. മഞ്ജു, നസിയ നിസാർ, അനിമോൾ, ഓമന രാജു, ലത ബാബു, ശോഭ തിലകൻ, രതിമോൾ, ശാരിമോൾ തുടങ്ങിയവർ പങ്കെടുത്തു.
വീയപുരം ചുണ്ടൻവള്ള സമിതിക്ക് ആദരം
ഹരിപ്പാട്: ഗാന്ധിഭവൻ സ്നേഹവീട് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓണോത്സവത്തിൽ നെഹ്റുട്രോഫി വള്ളംകളിയിൽ വിജയികളായ വീയപുരം ചുണ്ടൻ വള്ളസമിതിക്ക് ആദരവ്. ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. വസന്തകുമാരി ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം എ. ശോഭ, ചലച്ചിത്ര തിരക്കഥാകൃത്ത് സതീഷ് മുതുകുളം, ആയപറമ്പ് രാമേന്ദ്രൻ, പ്രണവം ശ്രീകുമാർ, അബി ഹരിപ്പാട്, പ്രഫ. ശ്രീമോൻ, ബെനില സതീഷ്, ലതികനായർ, സുന്ദരൻ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
ദേവികുളങ്ങരയിൽ
കർഷകചന്ത
കായംകുളം: ദേവികുളങ്ങര പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണം സമൃദ്ധി കർഷകചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. രേഖ അധ്യക്ഷയായി. കൃഷി ഓഫീസർ കെ.പി. നിവേദിത, അസി. കൃഷി ഓഫീസർ ജി. ഹരികുമാർ. ഹരി മോഹൻകുമാർ, അനിരുദ്ധൻ, ജയറാം, കർഷകരായ ശിവജി എന്നിവർ പ്രസംഗിച്ചു.
കൃഷിവകുപ്പിന്റെ
ഓണസമൃദ്ധി
അമ്പലപ്പുഴ: കൃഷിവകുപ്പ് ഓണസമൃദ്ധി എന്ന പേരിൽ കർഷകച്ചന്ത ആരംഭിച്ചു. ബ്ലോക്ക്തല ഉദ്ഘാടനം എച്ച്. സലാം എംഎൽഎ നിർവഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കൃഷിഭവനിൽ ആരംഭിച്ച ഓണച്ചന്തയിൽ കർഷകരിൽനിന്ന് അവരുടെ ഉത്പന്നങ്ങൾ 10 ശതമാനം കൂടുതൽ വില നൽകി സംഭരിച്ച് 30 ശതമാനം വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻ കെ. സിയാദ്, അംഗങ്ങളായ കെ. മനോജ് കുമാർ, നിഷ മനോജ്, സുഷമ രാജീവ്, മുതിർന്ന കർഷകൻ വി. മുകുന്ദൻ, കൃഷി അസി. ഡയറക്ടർ ടി. എസ്. വൃന്ദ, കൃഷി ഉദ്യോഗസ്ഥരായ ഹസീന, അഖില, പി. പ്രശാന്ത്, എൻ. സുരേഷ് എന്നിവർ സംസാരിച്ചു.
മാന്നാർ: കൃഷിഭവന്റെ ഓണസമൃദ്ധി 2025 കർഷകച്ചന്തയ്ക്കു തുടക്കമായി. കർഷകർ, ഹോർട്ടിക്കോർപ് എന്നിവരിൽനിന്നു സംഭരിക്കുന്ന പച്ചക്കറികൾ വിപണി വിലയിൽനിന്നു മുപ്പതു ശതമാനം വിലക്കുറവിലാണ് ഓണസമൃദ്ധി കർഷക ചന്തയിലൂടെ വിറ്റഴിക്കുന്നത്.
കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് വിപണിവിലയെക്കാൾ 10% കൂടുതൽ തുകയും നൽകും. മാന്നാർ കൃഷിഭവന് സമീപം പഞ്ചായത്ത് ഓഫിസിന് മുൻവശം ആരംഭിച്ച കർഷകച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശാലിനി രഘുനാഥ് അധ്യക്ഷയായി. കൃഷി ഓഫീസർ ഹരികുമാർ പി.സി. പദ്ധതി വിശദീകരണം നടത്തി.
മുതുകുളം: മുതുകുളം പഞ്ചായത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി പഴം -പച്ചക്കറി വിപണി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി. ലാൽമാളവ്യ അധ്യക്ഷനായി. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എൽ. പ്രീത പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ ആതിര എം. നായർ, പഞ്ചായത്തംഗങ്ങളായ കെ. ശ്രീലത, എ. സുനിത, കാർഷിക വികസന സമിതി അംഗങ്ങളായ കെ. വാമദേവൻ, എസ്. രാമചന്ദ്രൻ ചിറത്തലയ്ക്കൽ, എൻ. രാമചന്ദ്രൻനായർ, കെ. ഉണ്ണികൃഷ്ണൻ, എൻ. മനോഹരൻനായർ എന്നിവർ പ്രസംഗിച്ചു.