ശാന്തിഭവനിൽ പൊന്നോണക്കനിവ്
1589299
Thursday, September 4, 2025 11:40 PM IST
അമ്പലപ്പുഴ: യുഡിഎഫ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തിഭവനിൽ പൊന്നോണക്കനിവ് സംഘടിപ്പിച്ചു. ശാന്തിഭവനിലെ 170 അന്തേവാസികൾക്ക് ഓണസദ്യ ഒരുക്കിയാണ് കനിവ് നടത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പരിപാടി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. എ.വി. ദിനകരൻ ഓണസന്ദേശം നല്കി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ്, മുസ്ലീം ലീഗ് അമ്പലപ്പുഴ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നാസർ ബി.താജ്, എ.ആർ. കണ്ണൻ, അൻസർ മൂലയിൽ, പി. ഉണ്ണികൃഷ്ണൻ, അബ്ദുൽ ഹാദി, ഷിഹാബ് പോളക്കുളം, പി.എ. കുഞ്ഞുമോൻ, സമീർ പാലമൂട്, എൻ. രമേശൻ, ഗീതാ മോഹൻദാസ്, ശ്രീജാ സന്തോഷ്, ജോസഫ് ഹറോൾഡ് എന്നിവർ പ്രസംഗിച്ചു.