ഒരു വീട്ടിൽ ഒരു കയർ ഉത്പന്നം-കാമ്പയിനു തുടക്കം
1588501
Monday, September 1, 2025 11:16 PM IST
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഒരു വീട്ടിൽ ഒരു കയർ ഉത്പന്നം കാമ്പയിൻ ഭാഗമായി കളക്ടറേറ്റിൽ പദ്ധതിയുടെ നോട്ടീസ് പ്രകാശനം നടന്നു. കയർഫെഡ് പ്രസിഡന്റ് ടി.കെ. ദേവകുമാറിന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് പ്രകാശനം നിർവഹിച്ചു. ഉപഭോക്താക്കൾക്ക് കയർഫെഡിന്റെ പ്രകൃതി സൗഹൃദ കയർ ഉത്പന്നങ്ങൾ ഓണക്കാലത്തെ പ്രത്യേക വിലക്കഴിവിൽ അവരുടെ വീടുകളിൽ എത്തിക്കുന്ന പദ്ധതിയാണിത്.
വിപണന പദ്ധതി 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ പർച്ചേസിനും ഒരു ബില്ലിനൊരു കൂപ്പൺ വീതം നൽകും. വിജയിക്കുന്ന ഭാഗ്യശാലിക്ക് വിലകൂടിയ വിവിധ സമ്മാനങ്ങൾ ലഭിക്കും. 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനങ്ങൾക്കൊപ്പമുണ്ട്. കയർഫെഡ് പ്രസിഡൻ്റും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉപഭോക്താക്കളെ തേടി വീടുകളിലേക്ക് പോകുന്ന പ്രത്യേക പ്രോഗ്രാമാണിത്.