തിരുനാളിന് കൊടിയേറി
1588496
Monday, September 1, 2025 11:16 PM IST
മാവേലിക്കര: കല്ലുമല സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിനു കൊടിയേറി. ഫാ. ജെറിൻ തുണ്ടിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. വികാരി ഫാ. ഗീവർഗീസ് കോശി ചരുവിള, ഫാ. സഖറിയ പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു. ഇന്ന് മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ബിഷപ് മാത്യൂസ് മാർ പോളികാർപ്പോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും ധന്യൻ മാർ ഈവാനിയോസ് തിരുമേനിയുടെ സ്മരണയിലുള്ള ഇടവകയുടെ ചരിത്രഫലക അനാഛാദനവും നടക്കും.
സെപ്റ്റംബർ എട്ടുവരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് ജപമാല, വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന, വചനസന്ദേശം, നേർച്ച എന്നിവ നടക്കും. നാളെ നടക്കുന്ന ഇടവക നവീകരണ ധ്യാനത്തിന് ഫാ. ജോൺ മരുതൂർ നേതൃത്വം നൽകും. ആറിന് ഭക്തസംഘടനകളുടെ വാർഷികവും ഏഴിന് വൈകിട്ട് ഏഴിന് ഭക്തിനിർഭരമായ റാസയും നടക്കും. എട്ടിന് വിശുദ്ധ കുർബാനയോടുകൂടി കൊടിയിറക്കി തിരുനാൾ സമാപിക്കുമെന്നും വികാരി ഫാ. ഗീവർഗീസ് കോശി ചരുവിള അറിയിച്ചു.