വിശുദ്ധ മദർ തെരേസാ കാരുണ്യത്തിന്റെ മുഖം: റവ.ഡോ. ടോം പുത്തൻകളം
1589033
Wednesday, September 3, 2025 11:02 PM IST
കുട്ടനാട്: മറ്റുള്ളവർക്ക് നന്മ ചെയ്തും കാരുണ്യം കാട്ടിയും ഓണസന്ദേശം തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ കാരുണ്യത്തിന്റെ മുഖമായിരുന്നു വിശുദ്ധ മദർ തെരേസയെന്ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ.ഡോ. ടോം പുത്തൻകളം.
നമുക്ക് മറ്റുള്ളവരെ സഹായിക്കാൻ ഒരു ആഗ്രഹമുണ്ടായാൽ ഈ പ്രപഞ്ചം വരെ നമ്മുടെ കൂടെ നിൽക്കുമെന്നും ഫാ. ടോം പുത്തൻകളം ഓണസന്ദേശത്തിൽ പറഞ്ഞു.
കുട്ടനാട് വൈഎംസിഎ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ നടത്തിയ വിശുദ്ധ മദർ തെരേസാ അനുസ്മരണവും ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈഎംസിഎ പ്രസിഡന്റ് ടോമിച്ചൻ മേപ്പുറം അധ്യക്ഷത വഹിച്ചു. ആശുപത്രി സുപ്രണ്ട് ഡോ. വിനോദ്.വി, മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ജോസ് ജോൺ വെങ്ങാന്തറ, ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, വൈസ് പ്രസിഡന്റുമാരായ ജെ. കുര്യാക്കോസ്, ബാബു വടക്കേകളം, പുളിങ്കുന്ന് പഞ്ചായത്തംഗം അമ്പിളി ജോസ്, ടോമിച്ചൻ ചേന്നാട്ടുശേരി, സുനിൽ കുര്യാളശേരി, ജിജോ നെല്ലുവേലി തുടങ്ങിയവർ പ്രസംഗിച്ചു.