മാ​ന്നാ​ർ: മ​ല​യാ​ളി വ​ര​ൻ മ്യാൻമറി​ൽനി​ന്നു​ള്ള വ​ധു​വി​ന് വ​ര​ണ​മാ​ല്യം ചാ​ർ​ത്തി​യ​പ്പോ​ൾ സ​ഫ​ല​മാ​യ​ത് ഏ​റെ നാ​ള​ത്തെ പ്ര​ണ​യം. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ സ്വ​ദേ​ശി സു​ധീ​ഷി​ന് വ​ധു​വാ​യ​ത് മ്യാ​ൻമ ർ സ്വ​ദേ​ശി​നി വി​ന്നി.

മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ പു​തു​ശേര​ത്ത് വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻപി​ള്ള​യു​ടെ​യും സ​ര​സ​മ്മ​യു​ടെ​യും മ​ക​നാ​യി​രു​ന്നു വ​രൻ സു​ധീ​ഷ്. മ്യാ​ന്മർ സ്വ​ദേ​ശി യൂ​സോ വി​നി​ന്‍റെയും ഡ്യൂ ​ക്യൂ​വി​ന്‍റെയും മ​ക​ൾ വി​ന്നി​യാ​യി​രു​ന്നു വ​ധു. ഇ​വ​രു​ടെ വി​വാ​ഹം കു​ന്ന​ത്തൂ​ർ ശ്രീ​ദു​ർ​ഗ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
ക​ഴി​ഞ്ഞ നാ​ലുവ​ർ​ഷ​​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ദു​ബാ​യ് മാ​രി​യ​റ്റ് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് സു​ധീ​ഷ്, വിന്നി അ​ക്വാ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യും. വി​ന്നി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞി​ല്ല.
മ്യാ​ൻ​മ​റി​ൽ ബി​സി​ന​സ് കു​ടും​ബ​മാ​ണ് വി​ന്നിന്‍റേത്.

മു​തി​ർ​ന്ന സ​ഹോ​ദ​ര​നും ഉ​ണ്ട്. ദു​ബാ​യി​ൽ ന​ട​ക്കു​ന്ന റി​സ​പ്ഷ​നി​ൽ ഇ​വ​ർ എ​ത്തി​ച്ചേ​രു​മെ​ന്ന് ദ​മ്പ​തി​ക​ൾ അ​റി​യി​ച്ചു. വ​ധൂ​വ​ര​ന്മാ​ർ പ​ന്ത്ര​ണ്ടാം തീ​യ​തി തി​രി​കെ ദുബായിയി​ലേ​ക്കു പോ​കും.