ശാന്തിഭവൻ ചാനൽ വാർഷികാഘോഷവും പുസ്തക പ്രകാശനവും
1588767
Tuesday, September 2, 2025 11:23 PM IST
അമ്പലപ്പുഴ: ശാന്തിഭവൻ ചാനലിന്റെ 25-ാം വാർഷികാഘോഷവും ബ്രദർ മാത്യു ആൽബിന്റെ ജീവചരിത്ര പുസ്തകപ്രകാശനവും ശാന്തിഭവൻ അങ്കണത്തിൽ നടന്നു. ഒരു കുറ്റവാളിക്ക് എത്ര കണ്ട് മാറാമെന്നതാണ് മാത്യു ആൽബിന്റെ ജീവിതം കൊണ്ട് തെളിയിച്ചതെന്നു ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ പറഞ്ഞു.
ദൈവ പരിപാലനത്തിന്റെ ഉടമ കൂടിയാണ് ആൽബിനെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി ക്ലബ് ഡിസ്ട്രിക് ഗവർണർ ഡോ.ടീന ആന്റണി പുസ്തകപ്രകാശനം നടത്തി. ഫാ. ഷിന്റോ ചാലിൽ അധ്യക്ഷത വഹിച്ചു. ദിവ്യബലിക്കു ഫാ. ആന്റണി കട്ടിക്കാട് കാർമികത്വം വഹിച്ചു. ഡോ. റോയി സി. മാത്യു, ഡോ. സിസ്റ്റർ എലൈസ, ബ്രദർ മാത്യു ആൽബിൻ, ഫാ. ഈനാശു ചിറ്റിലപ്പള്ളി, ഫീലിപ്പോസ് തത്തംപള്ളി, സി.എ. ജോസഫ്, ടോം ജോസഫ്, ഉത്തമക്കുറുപ്പ്, രാജു പള്ളിപ്പറമ്പിൽ, പുന്നപ്ര അപ്പച്ചൻ, പി.എ. കുഞ്ഞുമോൻ, കൈനകരി അപ്പച്ചൻ, ബിനോയ് തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.