തത്തംപള്ളി വേളാങ്കണ്ണി പള്ളിയിൽ തിരുനാൾ
1589302
Thursday, September 4, 2025 11:40 PM IST
ആലപ്പുഴ: തത്തംപള്ളി വേളാങ്കണ്ണി മാതാ പള്ളിയിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനു തുടക്കമായി. വികാരി ഫാ. സൈറസ് തോമസ് കാട്ടുങ്കൽതയ്യിൽ കൊടിയേറ്റി. തുടർന്ന് ഫാ. ക്രിസ്റ്റഫർ എം. അർഥശേരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. ഫാ.സിജു സോളമൻ വചന സന്ദേശവും നല്കി. അഞ്ചിന് വൈകുന്നേരം 5ന് ജമാല തുടർന്ന് വിശുദ്ധ കുർബാന ഫാ. സോളമൻ ഏലിയാസ് അരേശേരിൽ, വചനസന്ദേശം-ഫാ. റെയ്നോൾഡ് വട്ടത്തിൽ.
ആറിന് വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന-ഫാ. അലക്സാണ്ടർ കൊച്ചീക്കാരൻവീട്ടിൽ, വചനസന്ദേശം- ഫാ. അലക്സ് കൊച്ചിക്കാരൻവീട്ടിൽ. ഏഴിന് വൈകിട്ട് അഞ്ചിന് ജപമാല വിശുദ്ധ കുർബാന സീറോ മലബാർ ക്രമത്തിൽ ഫാ. ചാക്കപ്പൻ നടുവിലേക്കളം. തുടർന്ന് വചനസന്ദേശം.
തിരുനാൾ ദിവസമായ എട്ടിന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാന-ഫാ. യേശുദാസ് കൊടിവീട്ടിൽ, സഹകാർമ്മികർ-ഫാ. അഗസ്റ്റിൻ ബനവന്തുർ, ഫാ. മൈക്കിൾ കുന്നേൽ, ഫാ. ജോർജ് കടവുങ്കൽ. വചനസന്ദേശം- ഫാ. ജയന്ത് മേരി. തുടർന്ന് തിരുനാൾ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും.