ആനപ്രമ്പാല്‍ ജലോത്സവം ഇന്ന്
1588498
Monday, September 1, 2025 11:16 PM IST
എടത്വ: കുട്ടനാട് സാംസ്കാരികവേദിയുടെ നേതൃത്വത്തില്‍ 6-ാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ആനപ്രമ്പാല്‍ ജലോത്സവം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പമ്പയാറ്റില്‍ നടക്കും.
ജലോത്സവത്തിനു മുന്നോടിയായി നടക്കുന്ന പൊതുസമ്മേളനം സഹകരണ-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ജലോത്സവ സമിതി ചെയര്മാന് ബിജു പറമ്പുങ്കല്‍ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ജലോത്സവം ഉദ്ഘാടനവും ആര്.സി. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് സമ്മാനദാനവും നിര്‍വഹിക്കും.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്. അശോക് കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കും. ആനന്ദ് പട്ടമന, ബിഷപ് തോമസ് കെ. ഉമ്മന്‍, സുജിത്ത് തന്ത്രികള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ബിനു ഐസക് രാജു എന്നിവര്‍ പ്രസംഗിക്കും.
ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ജലോത്സവം പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് നടത്തുകയെന്നും 25 വള്ളങ്ങളിലായി കുട്ടനാട്ടിലെ പ്രമുഖ ടീമുകള്‍ അണിനിരക്കുമെന്നും ജലോത്സവസമിതി ഭാരവാഹികള്‍ അറിയിച്ചു. സുനില്‍ മൂലയില്‍, തോമസുകുട്ടി ചാലുങ്കല്‍, അരുണ്‍ പുന്നശേരില്‍, ഷാജി കറുകത്ര, പീയൂഷ് പി. പ്രസന്നന്, ജിനുകുമാര്‍ ശാസ് താംപറമ്പ്, മോനിച്ചന്, കെ.വി. മോഹനന്, മനോഹരന്, വെറ്റിലക്കണ്ടം, മനോജ് തുണ്ടിയില്‍ സുനില്‍ സാഗര്‍, വില്‍സണ്‍, സുകു പാക്കളില് എന്നിവര്‍ നേതൃത്വം നല്‍കും.