കെവിഎമ്മില്‍ ഓണാഘോഷം
1588766
Tuesday, September 2, 2025 11:23 PM IST
ചേര്‍ത്തല: കെവിഎം ആശുപത്രിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഹരിദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ആശുപത്രി മാനേജിംഗ് പാര്‍ട്ണര്‍ ഡോ. അവിനാശ് ഹരിദാസ് ഓണസന്ദേശം നല്കി. പഴയകാലത്തെ ഓണകളികളിലേക്കും കൃഷിരീതിയിലേക്കും ജനങ്ങള്‍ മടങ്ങണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.