ഓട്ടിസം സെന്ററിൽ ഓണാഘോഷം
1589293
Thursday, September 4, 2025 11:40 PM IST
കായംകുളം: സമഗ്ര ശിക്ഷാ കേരള കായംകുളം ബിആർസിയുടെ ജില്ലാ ഓട്ടിസം സെന്ററിലെ ഓണാഘോഷം അഡ്വ. യു. പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പി. ശശികല അധ്യക്ഷയായി. ഭിന്നശേഷിയുള്ള കലാകാരന്മാരും കലാകാരികളും ഓണത്തപ്പൻ ചമഞ്ഞ് പുത്തനുടുപ്പുകൾ അണിഞ്ഞ് പൂവിളികളുമായി ഓണത്തെ വരവേൽക്കുന്നത് ഏവരുടെയും മനം നിറയ്ക്കുന്ന കാഴ്ചയായി.
നഗരസഭാ ചെയർപേഴ്സൺ പി. ശശികല അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷാമില അനിമോൻ ഓണസന്ദേശം നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എസ്. കേശുനാഥ്, ബിപിസി വി. ബിന്ദുമോൾ, ഗാന്ധിഭവൻ ആയാപറമ്പ് സെക്രട്ടറി മുഹമ്മദ് ഷമീർ, ചേതന എഫ്എം അസി. ഡയറക്ടർ ഫാ. ഫിലിപ്പ് ജമ്മത്ത് കളത്തിൽ, ബിആർസി സ്റ്റാഫ് സെക്രട്ടറി വി. അനിൽബോസ്, പ്രഥമാധ്യാപകരായ മായ, ഗോപീകൃഷ്ണൻ, ലെജുമോൾ, മുൻ ബിപിസി സീനത്ത്, ഡോ. ആർ. രാജേന്ദ്രൻ, സുധർമ രഘു, സ്വപ്ന പ്രദീപ് എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓണക്കിറ്റ് വിതരണവും നടത്തി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും വിപുലമായ ഓണപരിപാടികളും നടന്നു.