ചെറിയനാട് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയില്ല; ഒരു കിലോമീറ്റര്‍ പിന്നോട്ടെടുത്തു
1589296
Thursday, September 4, 2025 11:40 PM IST
ചെങ്ങന്നൂര്‍: നാഗര്ഗോവില്-കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താന്‍ വിട്ടുപോയതിനെത്തുടര്‍ന്ന് ഒരു കിലോമീറ്റര്‍ പിന്നോട്ടെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 6.24നാണ് ട്രെയിന്‍ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്നത്. ലേറ്റായതിനെത്തുടര്ന്ന് 6.53ന് എത്തിയെങ്കിലും നിര്‍ത്തിയില്ല. പ്ലാറ്റ് ഫോമും കഴിഞ്ഞ് അറുനൂറുമീറ്ററോളം മുന്നോട്ടു പോയ മാമ്പള്ളിപ്പടിയില്‍ എത്തിയ ശേഷമാണ് ലോക്ക ോപൈലറ്റിന് വിവരം ലഭിച്ചത്. ഇതോടെ ട്രെയിന്‍ നിര്‍ത്തിയശേഷം പിന്നോട്ടെടുത്ത് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഒരുമിനിട്ടാണ് ഇവിടെ സ്റ്റോപ്പുള്ളത്.
ഓണ അവധിയോടനുബന്ധിച്ച് ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. നേരത്തെ സമാനമായി രാവിലെ വേണാട് എക്സ്പ്രസ് നിര്‍ത്താന്‍ വിട്ടുപോവുകയും പിന്നോട്ട് എടുത്ത് സ്റ്റേഷനിലേക്ക് എത്തുകയും ചെയ്തിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ സിഗ്നല്‍ ഇല്ലെന്നും പരിചയമില്ലാത്ത ലോക്കോ പൈലറ്റായതിനാലാണ് നിര്‍ത്താന്‍ വിട്ടുപോയതെന്നുമാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.