സ്പിന്നിംഗ് മില്ലിൽ ഓണാഘോഷം
1589034
Wednesday, September 3, 2025 11:02 PM IST
കായംകുളം: കരീലക്കുളങ്ങര സഹകരണ സ്പിന്നിംഗ് മില്ലിൽ നടന്ന ഓണാഘോഷം ‘ആരവം 2025’ യു. പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്പിന്നിംഗ് മിൽ ചെയർമാൻ എ. മഹേന്ദ്രൻ അധ്യക്ഷനായി.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ, ബ്ലോക്ക് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ മണി വിശ്വനാഥ്, മാനേജിംഗ് ഡയറക്ടർ പി.എസ്. ശ്രീകുമാർ, ഡെപ്യൂട്ടി മാനേജർ ജെ. ജയരാജ്, ആർ. ബിജു, ആർ. രാജീവ്, എം. ആശ എന്നിവർ പ്രസംഗിച്ചു.