കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, June 7, 2023 1:39 AM IST
വൈ​ക്കം: ഡ്യൂ​ട്ടി​ക്കി​ട​യി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കേ​ര​ള ബാ​ങ്ക് വൈ​ക്കം പ്ര​ഭാ​ത സാ​യാ​ഹ്ന​ശാ​ഖ​യി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ത​ല​യോ​ല​പ്പ​റ​മ്പ് മ​ന​ക്ക​ച്ചി​റ​യി​ൽ എം.​എം സു​രേ​ന്ദ്ര​നാ​ണ് ( 57) ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.15നു ​ബാ​ങ്കി​ലെ ബാ​ത്തു​റൂ​മി​ൽ കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ട​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: അ​മ​ൽ​ദീ​പ​ക്, മി​നു ഗാ​യ​ത്രി . മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.