മാന്നാനം ആശ്രമ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
1416209
Saturday, April 13, 2024 6:41 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി കൊടിയേറ്റി. തുടർന്ന് അദ്ദേഹത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു.
വചനപ്രഘോഷണത്തിനും ആരാധനയ്ക്കും ബ്രദർ മാർട്ടിൻ പെരുമാലിൽ നേതൃത്വം നൽകി. വൈകുന്നേരം ഫാ. ആന്റണി വള്ളവന്തറയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു.
ഇന്ന് രാവിലെ 6.00നും 7.30നും 9.00നും വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും. 11ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർഥന: ഫാ. വിപിൻ കുരിശുതറ സിഎംഐ. വൈകുന്നേരം 5.00ന് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന: ഫാ. സെജു കാട്ടിപ്പറമ്പിൽ സിഎംഐ.
നാളെ രാവിലെ 5.15നും 6.30നും വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. 8.00ന് വിശുദ്ധ കുർബാനയും ആദ്യകുർബാന സ്വീകരണവും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിക്കും.
11ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. മനോജ് വടക്കേടത്ത് സിഎംഎഫ്. (സുപ്പീരിയർ, കരുണാഭവൻ വൈക്കം). വൈകുന്നേരം 5.00ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന - ഫാ. കുര്യാക്കോസ് കളരിക്കൽ സിഎംഐ. തുടർന്ന് വചനപ്രഘോഷണവും ആരാധനയും നടക്കും.