കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്
1425034
Sunday, May 26, 2024 6:01 AM IST
കോട്ടയം: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശാദായം സ്വീകരിക്കുന്നതിനും 2024 ജൂണ്‍ 11ന് വെള്ളാവൂര്‍ പഞ്ചായത്ത് ഓഫീസിലും ജൂണ്‍ 13ന് വാകത്താനം പഞ്ചായത്ത് ഓഫീസിലും ജൂണ്‍ 15ന് ചെത്തിപ്പുഴ പഞ്ചായത്ത് ഓഫീസിലും ജൂണ്‍ 20ന് പായിപ്പാട് പഞ്ചായത്ത് ഓഫീസിലും ജൂണ്‍ 25ന് ആര്‍പ്പൂക്കര പഞ്ചായത്തിലും ജൂണ്‍ 27ന് വാഴൂര്‍ പഞ്ചായത്തിലും കോട്ടയം ജില്ലാ ഓഫീസില്‍നിന്ന് സിറ്റിംഗ് നടത്തുന്നതാണ്.
അംശദായം അടക്കാന്‍ വരുന്നവര്‍ ആധാര്‍, ബാങ്ക് പാസ്്ബുക്ക് എന്നിവ കരുതേണ്ടതാണ്. പുതിയ അംഗത്വം ആവശ്യമുള്ളവര്‍ ജില്ലാ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ കൊണ്ടുവരണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു: ഫോണ്‍ 0481 -2585604.