എയിംസിനായി വെള്ളൂരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
1436390
Monday, July 15, 2024 7:41 AM IST
വെള്ളൂർ: കേരളത്തിന് അനുവദിക്കുന്ന എയിംസ് വെള്ളൂർ കെപിപിഎൽ വക സ്ഥലത്ത് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും രാഷ്ട്രീയ സാമൂഹിക നേതാക്കളെയും ഉൾപ്പെടുത്തി ജനകീയ സദസും പദയാത്രയും സംഘടിപ്പിച്ചു.
സർക്കാരിന്റെ കൈവശം ആവശ്യത്തിനുള്ള ഭൂമിയും ശുദ്ധജല സൗകര്യവും റെയിൽവേ, നാഷണൽ ഹൈവേ, എയർപോർട്ട് എന്നീ എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന സംസ്ഥാനത്തെ ഏക സ്ഥലം വെള്ളൂരാണെന്ന് ജനകീയ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
എയിംസ് വെള്ളൂരിൽ അനുവദിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ജനകീയ കൂട്ടായ്മയിലൂടെ സമ്മർദം ചെലുത്തുമെന്ന് ജനകീയ സദസ് ഉദ്ഘാടനം ചെയ്ത ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, എം.കെ. ഷിബു, ജെയിംസ് പുല്ലാപ്പള്ളിൽ, ജോർജ് കുളങ്ങര, ഫാ. മാത്യു കണ്ണാലയിൽ, സലിം മിസ് ബാഹി, വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്,
ഐഎൻടിയുസി സംസ്ഥാന ഭാരവാഹികളായ ജിജി പോത്തൻ, പി.വി. പ്രസാദ്, എം.വി. മനോജ്, എം.എൻ. ദിവാകരൻ നായർ, സംഘാടക സമിതി കൺവീനർ എം.ആർ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.