കോട്ടയം: ഐഎൻടിയുസി കോട്ടയം റീജണൽ പ്രസിഡന്റും ഫുട്പാത്ത് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റുമായിരുന്ന കെ.എ. മുഹമ്മദ് ബഷീർ അനുസ്മരണ സമ്മേളനം ഇന്ന് വൈകുന്നേരം മൂന്നിന് ഐഎൻടിയുസി ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ്, ഐഎൻടിയുസി നേതാക്കൾ പങ്കെടുക്കും.