ഈ​രാ​റ്റു​പേ​ട്ട എ​യ്ഡ​ഡ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സി​റ്റ് പ​ടി​യി​റ​ങ്ങു​ന്നു
Wednesday, August 14, 2024 11:17 PM IST
ഈ​രാ​റ്റു​പേ​ട്ട: അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും സാ​മ്പ​ത്തി​ക​രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി 1986ല്‍ ​ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ സ്ഥാ​പി​ത​മാ​യ ഈ​രാ​റ്റു​പേ​ട്ട എ​യ്ഡ​ഡ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് ജോ​സി​റ്റ് ജോ​ണ്‍ വെ​ട്ടം പ​ടി​യി​റ​ങ്ങു​ന്നു.

ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ക​യും അം​ഗ​ങ്ങ​ള്‍​ക്ക് ലാ​ഭ​വി​ഹി​തം വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യ ജി​ല്ല​യി​ലെ പ്ര​മു​ഖ അ​ധ്യാ​പ​ക സ​ഹ​ക​ര​ണ​സം​ഘ​മാ​ണ് ഈ​രാ​റ്റു​പേ​ട്ട എ​യ്ഡ​ഡ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി. 1991ല്‍ ​ഈ സൊ​സൈ​റ്റി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്ത ഇ​ദ്ദേ​ഹം ഭ​ര​ണ​സ​മി​തി അം​ഗ​മാ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ച നീ​ണ്ട 23 വ​ര്‍​ഷ​ങ്ങ​ളി​ല്‍ സൊ​സൈ​റ്റി​യെ ലാ​ഭ​ത്തി​ലാ​ക്കു​ന്ന​തി​നു സാ​ധി​ച്ചു. 2014 മു​ത​ല്‍ 2019 വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും 2019 മു​ത​ല്‍ 2024 വ​രെ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ച് സൊ​സൈ​റ്റി​യെ വ​ള​ര്‍​ച്ച​യി​ലെ​ത്തി​ക്കു​വാ​നാ​യി. സൊ​സൈ​റ്റി​യു​ടെ ലാ​ഭ​വി​ഹി​ത​ത്തി​ല്‍​നി​ന്നും അം​ഗ​ങ്ങ​ള്‍​ക്ക് 25 ശ​ത​മാ​നം ഡി​വി​ഡ​ന്‍റ് ന​ല്‍​കു​ന്ന സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ല്‍ ഒ​ന്നാ​ക്കി സൊ​സൈ​റ്റി​യെ മാ​റ്റി. അ​രു​വി​ത്തു​റ ആ​ര്‍​ക്കേ​ഡി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഓ​ഫീ​സ് കെ​ട്ടി​പ്പ​ടു​ത്ത​തി​ലൂ​ടെ ഒ​ട്ട​ന​വ​ധി മാ​റ്റ​ങ്ങ​ള്‍​ക്കും സൊ​സൈ​റ്റി വി​ധേ​യ​മാ​യി.


36 വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ല്‍​നി​ന്നും വി​ര​മി​ക്കു​മ്പോ​ള്‍ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വാ​യും കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്.