വാഹന പരിശോധന : എക്സൈസ് സംഘം ഒരുകോടി രൂപ പിടികൂടി
Friday, September 13, 2024 1:30 AM IST
ത​ല​​യോ​​ല​​പ്പ​​റ​​മ്പ്: അ​​ന​​ധി​​കൃ​​ത​​മാ​​യി സ്വ​​കാ​​ര്യ വോ​​ൾ​​വോ ബ​​സി​​ൽ ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച ഒ​​രു കോ​​ടി​​യി​​ല​​ധി​​കം രൂ​​പ എ​​ക്സൈ​​സ് സം​​ഘം പി​​ടി​​കൂ​​ടി.

ഓ​​ണം സ്പെ​​ഷ​​ൽ ഡ്രൈ​​വി​ന്‍റെ ഭാ​​ഗ​​മാ​​യി വൈ​​ക്കം ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് വെ​​ട്ടി​​ക്കാ​​ട്ട്മു​​ക്കി​​ൽ ന​​ട​​ത്തി​​യ വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​ക്കി​​ടെ​​യാ​​ണ് അ​​ന​​ധി​​കൃ​​ത​​മാ​​യി കൊ​​ണ്ടു​​വ​​ന്ന പ​​ണം പി​​ടി​​കൂ​​ടി​​യ​​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​​ന്ന് കോ​​ട്ട​​യ​​ത്തേ​​ക്ക് വ​​ന്ന വോ​​ൾ​​വോ ബ​​സി​​ലെ യാ​​ത്ര​​ക്കാ​​ര​​നാ​​യ കൊ​​ല്ലം പ​​ത്ത​​നാ​​പു​​രം കു​​ണ്ട​​യം ജാ​​സ്മി​​ൻ മ​​ൻ​​സി​​ലി​​ൽ ഷാ​​ഹു​​ൽ ഹ​​മീ​​ദി​​ൽ(56) നി​​ന്നാ​​ണ് ഒ​​രു കോ​​ടി രൂ​​പ​​യും 10 ബ്രി​​ട്ടീ​​ഷ് പൗ​​ണ്ടു​​ക​​ളും ക​​ണ്ടെ​​ത്തി​​യ​​ത്.

ക​ണ്ടെ​ത്തി​യ പ​ണ​ത്തി​ന് ഇ​​യാ​​ളു​​ടെ കൈ​യി​​ൽ മ​​തി​​യാ​​യ രേ​​ഖ​​ക​​ൾ ഇ​​ല്ലെ​​ന്ന് എ​​ക്സൈ​​സ് പ​​റ​​ഞ്ഞു. എം​​ഡി​​എം​​എ, ക​​ഞ്ചാ​​വ്,മ​​ദ്യം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യ് എ​​ക്സൈ​​സ് ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ത്തി​​യ ഓ​​ണം സ്പെ​​ഷ​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. വൈ​​ക്കം റേ​​ഞ്ച്, ക​​ടു​​ത്തു​​രു​​ത്തി റേ​​ഞ്ച്, എ​​ക്സൈ​​സ് സ​​ർ​​ക്കി​​ൾ എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ടു​​ന്ന മൂ​​ന്ന് ടീ​​മു​​ക​​ൾ ചേ​​ർ​​ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ സെ​​ല്ലോ ടേ​​പ്പ് കൊ​​ണ്ട് പൊ​​തി​​ഞ്ഞ നി​​ല​​യി​ലാ​​യി​​രു​​ന്നു പ​​ണം ക​​ണ്ടെ​​ത്തി​​യ​​ത്.


നോ​​ട്ടെ​​ണ്ണ​​ൽ യ​​ന്ത്രം എ​​ത്തി​​ച്ച് പ​​ണം എ​​ണ്ണി​​ത്തി​​ട്ട​​പ്പെ​​ടു​​ത്തി പോ​​ലീ​​സി​​ന് കൈ​​മാ​​റും. വൈ​​ക്കം എ​​ക്സൈ​​സ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ ബി.​ആ​ർ. സ്വ​​രൂ​​പി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ടു​​ത്തു​​രു​​ത്തി എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ കെ.​​എ​​സ്. അ​​നി​​ൽ​​കു​​മാ​​ർ ഉ​​ൾ​​പ്പെ​​ട്ട സം​​ഘ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന.