കോട്ടയം: ജില്ലയിലെ രണ്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രണ്ടു വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.
കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് 20 മുതൽ ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം. അന്തിമപട്ടിക ഒക്ടോബർ 19നു പ്രസിദ്ധീകരിക്കും. ഈരാറ്റുപേട്ട നഗരസഭയിലെ 16-ാം വാർഡ്, അതിരമ്പുഴ പഞ്ചായത്തിലെ മൂന്നാംവാർഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും അസി. ഇലക്ടറർ രജിസ്ട്രേഷൻ ഓഫീസർമാരുടെയും യോഗം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജിന്റെ അധ്യക്ഷതയിൽ ചേർന്നു. ഈരാറ്റുപേട്ട നഗരസഭ സെക്രട്ടറി, ജോബിൻ ജോൺ, അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറി സി.വൈ. നിസി ജോൺ, അസി. സെക്രട്ടറി രമ്യ സൈമൺ, അസി. ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു, തദ്ദേശ സ്വയംഭരണവകുപ്പ് ജൂണിയർ സൂപ്രണ്ട് വി.എ. ഷാനവാസ്, തെരഞ്ഞെടുപ്പ് വിഭാഗം ജൂണിയർ സൂപ്രണ്ട് കെ. അജിത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.