മാല പിടിച്ചുപറി കേസ്: രണ്ടാമനും അറസ്റ്റിൽ
1593848
Monday, September 22, 2025 11:39 PM IST
ചെറുതോണി: ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണ മാല പറിച്ചെടുത്ത് കടന്ന കേസിലെ രണ്ടാമത്തെ പ്രതിയും പോലീസിന്റെ പിടിയിലായി. ചേർത്തല അന്ധകാരനഴി സ്വദേശി കാട്ടുങ്കതയ്യിൽ ലിഖിൻ ഇഗ്നേഷ്യസ് (24) ആണ് അറസ്റ്റിലായത്.
ഒപ്പമുണ്ടായിരുന്ന കമ്പംമെട്ട് സ്വദേശി വീരാളശേരിയിൽ അമൽ സജി (24) നെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വെൺമണി ഭാഗത്ത് കഴിഞ്ഞ 12ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നുവരികയായിരുന്ന സ്ത്രീ യുടെ നാലേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാലയാണ് പ്രതികൾ പൊട്ടിച്ചെടുത്ത് സ്ഥലം വിട്ടത്.
ഇടുക്കി ഡിവൈഎസ്പി രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. നാനൂറോളം സിസിടി വികളും ബൈക്കുകളും പരിശോധിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് അമൽ സജി (24)പിടിയിലായത്.
കഞ്ഞിക്കുഴി എസ്ഐ താജുദീൻ അഹമ്മദ്, സജീവ് മാത്യു സീനിയർ സിപിഒ പി.എ.ഷെരീഫ്, കെ.ആർ. അനീഷ്, സുമേഷ്, സിപിഒമാരായ മനു ബേബി, ജയൻ, കെ.ബി. മനോജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.