നിർമലാസിറ്റിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്
1594464
Wednesday, September 24, 2025 11:36 PM IST
കട്ടപ്പന: നിർമലാസിറ്റിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. തൂക്കുപാലം തകിടിയേൽ പി.എസ്. ബിജുകുമാർ, ആലപ്പുഴ നെടിയംപതാൽ എം.ഡി. മജിമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം ഉണ്ടായത്. ഇടുക്കി ഭാഗത്തുനിന്നുവന്ന ടാറ്റ പഞ്ച് വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിനു വശത്തെ രണ്ട് കലുങ്കുകൾ തകർത്തശേഷം വാഹനം മരത്തിൽ തങ്ങിനിന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.