ജില്ലാ ആശുപത്രിയിൽ ലിഫ്റ്റിന് 34 ലക്ഷം: പി.ജെ. ജോസഫ്
1594705
Thursday, September 25, 2025 11:41 PM IST
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് 34 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ചതായി പി.ജെ. ജോസഫ് എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റും പദ്ധതി നിർദേശവും ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്.
ആശുപത്രിയിൽ നിലവിലുള്ള ലിഫ്റ്റ് കേടായാൽ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ ലിഫ്റ്റിനു തുക അനുവദിച്ചതെന്നും എംഎൽഎ പറഞ്ഞു. നൂറുകണക്കിനു സാധാരണക്കാരായ രോഗികളാണ് പ്രതിദിനം ചികിത്സതേടി ഇവിടെ എത്തുന്നത്. ലിഫ്റ്റ് തകരാർ മൂലം പലപ്പോഴും രോഗികളെ ചുമന്നുകൊണ്ടുപോകേണ്ട സ്ഥിതിയാണുണ്ടായിരുന്നത്.