വോട്ടുചോരിക്കെതിരേ ഒപ്പുശേഖരണം
1593852
Monday, September 22, 2025 11:39 PM IST
ചെറുതോണി: വോട്ടു ചോരി സർക്കാരിനെതിരേ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി അഞ്ചു കോടി ഒപ്പുകൾ ശേഖരിക്കുന്നതിനു തുടക്കം കുറിച്ചു.
വോട്ടുചോരിക്കെതിരേയുള്ള സിഗ്നേച്ചർ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം ഇടുക്കി ജവഹർ ഭവനിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.
ശേഖരിക്കുന്ന ഒപ്പുകൾ രാഷ്ട്രപതിക്കും തെരഞ്ഞെടുപ്പു കമ്മീഷനും സമർപ്പിക്കും.
വോട്ടർ പട്ടികയിലെ ക്രമക്കേടും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെയും ബിജെപിയുടെയും ഗൂഢാലോചനയും തുറന്നുകാട്ടുവാനുള്ള മഹത്തായ യജ്ഞത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളും പങ്കാളികളാകണമെന്നു ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ്് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. നേതാക്കളായ ഇ.എം.ആഗസ്തി, ജോയി തോമസ്, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, എ.കെ. മണി, ജോയി വെട്ടിക്കുഴി, ഡോ. പി.പി. ബാലൻ, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, സിറിയക് തോമസ്,ഡി. കുമാർ, എം.ഡി. അർജുനൻ, കെ.എസ്. അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.