ഓസാനം സ്കൂളിൽ എൻസിസി യൂണിറ്റ്
1593849
Monday, September 22, 2025 11:39 PM IST
കട്ടപ്പന: ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കുളിൽ എൻസിസി നേവൽ യൂണിറ്റ് ആരംഭിച്ചു. യൂണിറ്റിന്റെ റൈസിംഗ് ഡേ ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
സ്കൂൾ മാനേജർ ഫാ. ജോസ് മംഗലത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.വി.എസ്. റെഡ്ഡി ഉദ്ഘാടനം ചെയ്തു. കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ അനിൽ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് മാത്യു, പിടിഎ പ്രസിഡന്റ് സജി നല്ലുവീട്ടിൽ, വൈസ് പ്രിൻസിപ്പൽ ഡൊമിനിക് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
സ്കൂളിലെ ഓസാനം സ്വിമ്മിംഗ് അക്കാദമിയാണ് എൻസിസി നേവൽ യൂണിറ്റ് സ്കൂളിൽ ലഭ്യമാകാൻ വഴിതെളിച്ചത്. എട്ടാം ക്ലാസിലെ 25 വിദ്യാർഥികൾ എൻസിസി കേഡറ്റുകളായി സത്യപ്രതിജ്ഞ ചെയ്തു. യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതിന് നേതൃത്വം നൽകിയ മുൻ പ്രിൻസിപ്പൽ ഫാ. മനു കെ. മാത്യു, ക്യാപ്റ്റൻ അനിൽ വർഗീസ്, റെജികുമാർ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു.