കാഞ്ഞാർ കപ്പേളയിൽ തിരുനാൾ
1594249
Wednesday, September 24, 2025 6:39 AM IST
കാഞ്ഞാർ: ചെറുപുഷ്പം കപ്പേളയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ 26 മുതൽ ഒക്ടോബർ അഞ്ചുവരെ ആഘോഷിക്കും. 26നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്-ഫാ. കുര്യൻ കാലായിൽ. തുടർന്നു വിശുദ്ധകുർബാന, നൊവേന-ഫാ. തോമസ് പുതുശേരി.
27 മുതൽ ഒക്ടോബർ രണ്ടുവരെ വൈകുന്നേരം അഞ്ചിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ജോസഫ് കുറുപ്പശേരി, ഫാ. ജോർജ് ഒഴുകയിൽ, ഫാ. ജോസ് കുഴിഞ്ഞാലിൽ, ഫാ. അലോഷി ഞാറ്റുതൊട്ടിയിൽ, ഫാ. ജേക്കബ് പൊട്ടക്കുളം എന്നിവർ കാർമികത്വം വഹിക്കും.
ഒക്ടോബർ രണ്ടിന് വൈകുന്നേരം 4.30നു വിശുദ്ധ കുർബാന, നൊവേന. ആറിന് വചനപ്രഘോഷണം-ഫാ. ജോർജ് കാരാംവേലിൽ ആന്‍ഡ് ടീം. മൂന്നിനും നാലിനും ഇതേസമയത്ത് വിശുദ്ധ കുർബാന, വചനപ്രഘോഷണം. അഞ്ചിന് പ്രധാന തിരുനാൾ. വൈകുന്നേരം നാലിന് തിരുനാൾ കുർബാന-ഫാ. സിറിയക് പുത്തേട്ട്. സന്ദേശം-ഫാ. ജിനോ പുന്നമറ്റത്തിൽ. ആറിന് പ്രദക്ഷിണം. തുടർന്നു ലദീഞ്ഞ്, സമാപന ആശീർവാദം എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. ജോർജ് പാറേക്കുന്നേൽ അറിയിച്ചു.