കെപിഎസ്ടിഎ പരിവർത്തന സന്ദേശ യാത്ര നടത്തി
1594471
Wednesday, September 24, 2025 11:36 PM IST
തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ വികലമായ പരിഷ്കാരങ്ങൾക്കും നയങ്ങൾക്കും ആനുകൂല്യ നിഷേധങ്ങൾക്കുമേതിരേ കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിവർത്തന സന്ദേശ യാത്രയ്ക്ക് തൊടുപുഴയിൽ സ്വീകരണം നൽകി. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വികലമായ നയംമൂലം വിദ്യാഭ്യാസമേഖല ശിഥിലീകരിക്കപ്പെട്ടിരിക്കുകയാണെന്നും ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങൾ വർഷങ്ങളായി അംഗീകരിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിച്ചു. കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, മുൻ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ്, സംസ്ഥാന സെക്രട്ടറി പി.എം. നാസർ , സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽ കുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ. രാജ്മോഹൻ, സംസ്ഥാന സെക്രട്ടറിമാരായ ജോണ് ബോസ്കോ, പി.എസ്. മനോജ് , പി.എം. ശ്രീജിത്ത്, ടി. ആബിദ്, ആർ. താനൂജ, ജോബിൻ കെ. കളത്തിക്കാട്ടിൽ, സുനിൽ ടി.തോമസ്, ഷിന്റോ ജോർജ്, ബിജോയ് മാത്യു, ജോർജ് ജേക്കബ്, സജി മാത്യു, ജോസ് കെ. സെബാസ്റ്റ്യൻ, സിബി കെ. ജോർജ്, സിനി ട്രീസ, ലിജോമോൻ ജോർജ് എന്നിവർ പ്രസംഗിച്ചു.