കലയന്താനി സ്കൂളിൽ പച്ചക്കുടുക്ക പദ്ധതി
1594468
Wednesday, September 24, 2025 11:36 PM IST
തൊടുപുഴ: കുട്ടികളുടെ കാർഷിക സന്പാദ്യ പദ്ധതിയായ കാഡ്സ് പച്ചക്കുടുക്ക കലയന്താനി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 50 കുട്ടികളാണ് പദ്ധതിയിൽ ചേർന്നത്. രണ്ടു ലക്ഷം രൂപയുടെ നാടൻ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുലിമലയിൽ അധ്യക്ഷത വഹിച്ചു. കാഡ്സ് ഡയറക്ടർ സജി മാത്യു, പോൾ സേവ്യർ, എം.എസ്. സണ്ണി, കെ.എം. മത്തച്ചൻ എന്നിവർ പ്രസംഗിച്ചു. ആദ്യദിനത്തിൽ 4300 രൂപയുടെ ഉത്പന്നങ്ങളാണ് സംഭരിച്ചത്. മുരിങ്ങയില, കറിവേപ്പില,വഴുതന, കുന്പളം, കോവയ്ക്ക, ചേന, പപ്പായ, ചീര, പയർ, കാന്താരി മുളക് എന്നീ ഉത്പന്നങ്ങളാണ് കുട്ടികൾ എത്തിച്ചത്.