സൗജന്യ മെഡിക്കൽ ക്യാന്പ് 28ന് കട്ടപ്പന പാരീഷ് ഹാളിൽ
1594697
Thursday, September 25, 2025 11:41 PM IST
കട്ടപ്പന: തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിലെ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ 28ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പാരീഷ് ഹാളിൽ രാവിലെ ഒൻപതു മുതൽ രണ്ടുവരെ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തും.
കാർഡിയോളജി, ഗ്യാസ്ട്രോഎൻട്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, നെഫ്രോളജി, യൂറോളജി, ജനറൽ സർജറി, ഇഎൻടി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് തുടങ്ങി ഇരുപതോളം ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാർ ക്യാന്പിനു നേതൃത്വം നൽകും.
ക്യാന്പിൽ പങ്കെടുക്കുന്നവർക്ക് ഇസിജി, ഡോക്ടർ കണ്സൾട്ടേഷൻ, പ്രമേഹ പരിശോധന എന്നിവ സൗജന്യമായും മറ്റു ഓപ്പറേഷനുകളും ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ തുടർചികിത്സകൾ കുറഞ്ഞ ചെലവിൽ തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിലും ലഭ്യമാകും.
സെന്റ് മേരീസ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഏബ്രഹാമിന്റെയും പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് ഏബ്രഹാമിന്റെയും ജനറൽ മെഡിസിൻ മേധാവി ഡോ. തോമസ് ഏബ്രഹാമിന്റെയും നേതൃത്വത്തിലുള്ള 20 വിദഗ്ധ ഡോക്ടർമാർ ക്യാന്പിൽ രോഗികളെ പരിശോധിക്കും. ക്യാന്പിൽ പങ്കെടുക്കുന്നവർക്കു ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ സൗജന്യമായി നൽകുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
28ന് രാവിലെ പത്തിന് മന്ത്രി റോഷി അഗസ്റ്റിൻ മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്യും. കട്ടപ്പന സെന്റ് ജോർജ് ഫോറോനാ പള്ളി വികാരി ഫാ. ജോസ് മംഗലത്തിൽ യോഗത്തിൽ അധ്യഷത വഹിക്കും.
കട്ടപ്പന നഗരസഭാ ചെയർപേഴ്സണ് ബീന ടോമി, നഗരസഭാ കൗണ്സിലർമാരായ സോണിയ ജയ്ബി, ജാൻസി ബേബി, തൊടുപുഴ സെന്റ് മേരീസ് ആശുപത്രി ഡയറക്ടർമാരായ ഡോ. മാത്യു ഏബ്രഹാം,ഡോ. ജേക്കബ് ഏബ്രഹാം, ഡോ. തോമസ് ഏബ്രഹാം, ഫാ. മജു നിരവത്ത്, ഫാ. ജോർജ് പുല്ലാന്തനാൽ, ഫാ. അനൂപ് കരിങ്ങാട്, പിആർഒ തോമസ് ജോസ്, സുബിൻ മെച്ചേരിയിൽ, സലോമി മറ്റപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിക്കും.
ക്യാന്പിൽ പങ്കെടുക്കാൻ വിളിക്കുക ഫോൺ: 73562 40929.