കർഷക മുന്നേറ്റ പദയാത്ര: പരസ്യബോർഡുകൾ നശിപ്പിച്ചെന്ന്
1594246
Wednesday, September 24, 2025 6:39 AM IST
ചെറുതോണി: ജനവിരുദ്ധമായ ഭൂപതിവ് ചട്ടഭേദഗതിക്കെതിരേ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് കരിമ്പനിൽനിന്നു ചെറുതോണിയിലേക്കു നടത്തുന്ന കർഷക മുന്നേറ്റ പദയാത്രയുടെ പരസ്യബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി.
സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു നയിക്കുന്ന പദയാത്രയുടെ പ്രചാരണാർഥം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണ് കഴിഞ്ഞ രാത്രിയിൽ വ്യാപകമായി നശിപ്പിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിവൈഎസ്പിക്കു പരാതി നൽകിയതായി കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കൻ അറിയിച്ചു.