ലത്തീഫ് ഇല്ലിക്കലിന് നാടിന്റെ യാത്രാമൊഴി
1594244
Wednesday, September 24, 2025 6:39 AM IST
വണ്ണപ്പുറം: ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അന്തരിച്ച കേരള കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ലത്തീഫ് ഇല്ലിക്കലിന് നാടിന്റെ യാത്രാമൊഴി. സൗമ്യതയുടെ വേറിട്ട മുഖമായിരുന്ന ഇദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ എത്തിയിരുന്നു. കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ വീട്ടിലെത്തി മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എംപിയും വീട്ടിലെത്തിയിരുന്നു.
കബറടക്കത്തിനു ശേഷം നടന്ന അനുശോചന യോഗത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സണ്ണി കളപ്പുര അധ്യക്ഷത വഹിച്ചു. പ്രഫ.എം.ജെ. ജേക്കബ്, അപു ജോണ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, എം. മോനിച്ചൻ, വി.യു. ഉലഹന്നാൻ, ജോയി കൊച്ചുകരോട്ട്, ഫിലിപ്പ് ജി. മലയാറ്റ്, ടോമി കാവാലം, ബേബി വട്ടക്കുന്നേൽ, പി.എം. ഇല്യാസ്, ഷാഹുൽ ഹമീദ്, അന്പിളി രവികല, മാത്യു വർഗീസ്, ബ്ലെയിസ് ജി. വാഴയിൽ, അഡ്വ. ജി. സുരേഷ് കുമാർ, സെബാസ്റ്റ്യൻ ആടുകുഴി, അജിത് കുമാർ, എം.ടി. ജോണി, എം.ഒ. ജോസഫ്, ബെസി ഉറുപ്പാട്ട് എന്നിവർ പ്രസംഗിച്ചു.