ഈസ്റ്റ് സോണ്‍ കലാമത്സരം: ഹോളി ഫാമിലി ജേതാക്കൾ
1594465
Wednesday, September 24, 2025 11:36 PM IST
തൊടുപുഴ: അൽ അസർ ലോ കോളേജിൽ നടന്ന ഈസ്റ്റ് സോണ്‍ കലാമത്സരത്തിൽ മുതലക്കോടം ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗ് തുടർച്ചയായി രണ്ടാം തവണയും ഓവറോൾ ചാന്പ്യൻമാരായി. ഇതിനു പുറമേ ഈസ്റ്റ് സോണിലെ മികച്ച എസ്എൻഎ യൂണിറ്റിനും അർഹരായി. സോണൽ അഡ്വൈസർ പ്രഫ. എസ്. ദീപ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽനിന്നുള്ള 500-ഓളം നഴ്സിംഗ് കോളജുകളിൽനിന്നുള്ള വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. സംസ്ഥാനതല കലാ മത്സരങ്ങൾക്കും ഹോളി ഫാമിലിയിലെ വിദ്യാർഥികൾ അർഹത നേടി.
ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. ജയൻ ജയിംസ്, മാനേജർ സിസ്റ്റർ മേഴ്സി ആഗ്നൽ, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.